ഇന്ത്യയും വെസ്റ്റിൻഡീസും ലോകകപ്പ് ഫൈനലിൽ എത്തുമെന്ന് പ്രവചിച്ച് ലാറ

Newsroom

Indiawin
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം വെസ്റ്റ് ഇൻഡീസും യുഎസ്എയും സഹകരിച്ച് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലെ നാല് സെമി ഫൈനലിസ്റ്റുകളെയും ഫൈനലിൽ എത്തുന്നവരെയും പ്രവചിച്ച് ഇതിഹാസ താരം ലാറ. ഇന്ത്യയും വെസ്റ്റിൻഡീസും ലോകകപ്പ് ഫൈനലിൽ എത്തും എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നടന്നാൽ അത് വെസ്റ്റിൻഡീസിലെ ലോകകപ്പ് വലിയ വിജയമായി മാറും എന്നും അദ്ദേഹം പറഞ്ഞു.

ലാറ

“വെസ്റ്റ് ഇൻഡീസ് മികച്ച പ്രകടനം പുറത്തെടുക്കണം. അവർക്ക് ധാരാളം മികച്ച വ്യക്തിഗത താരങ്ങളുണ്ട്, അവർ ഒരു ടീമായി ഒത്തുചേരുമ്പോഴുൻ നന്നായി കളിക്കുന്നു. ഇന്ത്യ ആദ്യ നാലിൽ ഇടംപിടിക്കും എന്ന് ഉറപ്പാണ്. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ നടന്നാൽ അത് മുൻകാലങ്ങളിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും.. 2007-ൽ രണ്ടാം റൗണ്ടിൽ ഇന്ത്യ പരാജയപ്പെട്ടു, അത് കരീബിയനിൽ ഞങ്ങളെ വലിയ പ്രതിസന്ധിയിൽ ആക്കിയിരുന്നു. അത് വീണ്ടും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഫൈനലിൽ എത്തണം, മികച്ച ടീം ഫൈനലിൽ വിജയിക്കട്ടെ, ”ലാറയെ പറഞ്ഞു.

ഈ രണ്ട് ടീമുകൾക്ക് പുറമെ അഫ്ഗാനിസ്ഥാനെയും നിലവിലെ ഹോൾഡർമാരായ ഇംഗ്ലണ്ടിനെയും സെമിയിൽ എത്തുന്ന ടീമായി ലാറ തിരഞ്ഞെടുത്തു. ഓസ്ട്രേലിയയെയും പാകിസ്താനെയും ലാറ പരിഗണിച്ചില്ല.