ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല, ക്ലബിന് ചർച്ചയിൽ ഉറപ്പ് നൽകി

Newsroom

Picsart 24 04 21 21 43 31 025
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. അവസാന ആഴ്ചകളായി ബ്രൂണോയുടെ ഭാവിയെക്കുറിച്ച് പല ആശങ്കകളും ഉയരുന്നുണ്ടായിരുന്നു. എന്നാൽ ബ്രൂണോ ക്ലബ്ബിൽ തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ദി അത്ലെറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കഴിഞ്ഞ ആഴ്ച ബ്രൂണോ ഫെർണാണ്ടസുമായി ചർച്ചകൾ നടത്തിയിരുന്നു. അന്ന് ബ്രൂണോ ക്ലബ്ബിൽ തുടരണം എന്ന ആഗ്രഹം പങ്കുവെച്ചിരുന്നു.

മാഞ്ചസ്റ്റർ 24 04 30 22 21 24 787

പുതിയ ക്ലബ് ഉടമകൾക്കും പരിശീലകൻ ടെൻ ഹാഗിനും ബ്രൂണോ ക്ലബ്ബിൽ തുടരണം എന്നു തന്നെയാണ് ആഗ്രഹം. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട താരം ബ്രൂണോ ആണ്. മഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് മുതൽ മികച്ച പ്രകടനങ്ങളാണ് ബ്രൂണോ കാഴ്ചവെക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് മെച്ചപ്പെടുത്താത്തതും ടീമിന് കിരീടങ്ങൾ നേടാൻ കഴിയാത്തതും ബ്രൂണോയെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്നുണ്ട് എന്ന് കഴിഞ്ഞ മാസങ്ങളിൽ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രൂണോ ആ വാർത്തകൾ നേരത്തെ നിഷേധിച്ചിരുന്നു. ഇപ്പോൾ ക്ലബ് ചർച്ച കൂടെ നടത്തിയതോടെ എന്തായാലും ബ്രൂണോ യുണൈറ്റഡ് വീടില്ല എന്ന് ഉറപ്പായിരിക്കുകയാണ്.