വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ സെമി എത്തും എന്ന് ആത്മവിശ്വാസം ഉണ്ട് എന്ന് ഹർമൻപ്രീത്

Newsroom

Picsart 23 02 21 13 53 44 385
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ടി20 ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിസ്റ്റുകളിൽ ഒന്നാകും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടി20 ലോകകപ്പ് ബംഗ്ലാദേശിൽ ഒക്‌ടോബർ 3 മുതൽ 20 വരെ നടക്കാനിരിക്കുകയാണ്. ടൂർണമെൻ്റിൻ്റെ ഒമ്പതാം പതിപ്പിൽ ആറ് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ.

Picsart 23 01 24 02 05 08 840

“ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവർ സെമിയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നി. കാരണം ഈ ടീമുകളെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്‌. ഈ നാല് ടീമുകളും സെമിയിലേക്ക് യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയെ നേരുടുന്നതിനായാൺ ഞാൻ കാത്തിരിക്കുന്നത്.” ഹർമൻപ്രീത് ഐസിസിയോട് പറഞ്ഞു.

“ഞങ്ങൾ അവർക്കെതിരെ നന്നായി കളിക്കുക ആണെങ്കിക്, അത് ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകും” ഹർമൻപ്രീത് കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ സാഹചര്യങ്ങൾ ഇന്ത്യയുമായി അൽപ്പം സാമ്യമുള്ളതാണ് എന്നും ഈ സാഹചര്യങ്ങളിൽ ഞങ്ങൾ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുൻ ഹർമൻപ്രീത് പറഞ്ഞു ‌