ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. തകര്‍ച്ചയില്‍ ഒരു വശത്ത് നിന്ന് പൊരുതിയ ഓപ്പണര്‍ രാഹുലിന്റെ മികവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 219/5 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 146/5 എന്ന നിലയിലേക്ക് വീണ കേരളത്തെ ആറാം വിക്കറ്റില്‍ 73 റണ്‍സ് നേടി രാഹുലും സഞ്ജു സാംസണും കൂടിയാണ് രക്ഷപ്പെടുത്തിയത്.
രാഹുല്‍ കന്നി ശതകം നേടിയപ്പോള്‍ സഞ്ജു 32 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 103 റണ്‍സാണ് രാഹുലിന്റെ നേട്ടം. 40 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു പ്രധാന സ്കോറര്‍. ഹിമാച്ചലിനു വേണ്ടി അര്‍പിത് ഗുലേരിയ 2 വിക്കറ്റ് നേടി.
നേരത്തെ ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 297 റണ്‍സില്‍ അവസാനിച്ചിരുന്നു. അങ്കിത് കല്‍സി 101 റണ്‍സ് നേടി പുറത്തായപ്പോള്‍ നിധീഷ് എംഡി കേരളത്തിനായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് വാര്യറും ബേസില്‍ തമ്പിയും രണ്ട് വീതം വിക്കറ്റ് നേടി.