Ranji Trophy is a domestic first-class cricket championship played in India between multiple teams representing regional and state cricket associations. രഞ്ജി ട്രോഫി മലയാളം വാർത്തകൾ
തിരുവനന്തപുരം: ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു സാംസൺ രഞ്ജി ട്രോഫി കേരള ടീമിൽ ജോയിൻ ചെയ്തു. ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി കളിയിലെ താരമായി മാറിയ സഞ്ജുവിന്റെ വരവ് കേരള ടീമിന് ഊർജ്ജമാകും.
സഞ്ജുവിനെ കൂടാതെ ഫാസ്റ്റ് ബൗളർ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്. സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിൻ്റെ ബാറ്റിങ്ങ് നിര കൂടുതൽ ശക്തമാകും. 18 മുതൽ ബാംഗ്ലൂരിലാണ് കേരളത്തിൻ്റെ രണ്ടാം മത്സരം. അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയാണ് കേരളത്തിൻ്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ചിരുന്നു.
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം 8 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്ന് രോഹൻ എസ് കുന്നുമ്മലിനൊപ്പം ഓപ്പൺ ചെയ്യാൻ തീരുമാനിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം നിർണായകമായി.
സച്ചിൻ ബേബി 114 പന്തിൽ 56 റൺസുമായി ടോപ് സ്കോറർ ആയി. രോഹൻ എസ് കുന്നുമ്മൽ 36 പന്തിൽ നിന്ന് 48 റൺസ് അടിച്ച് കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ പോയ ശേഷം കളത്തിൽ എത്തിയ അപരജിത് 61 പന്തിൽ 39 റൺസുമായി സച്ചിൻ ബേബിക്ക് ഒപ്പം നിന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ വിജയം.
ഇന്ന് നാലാം ദിനം കേരളം ആദ്യ സെഷനിൽ തന്നെ പഞ്ചാബിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബ് 142ന് ആണ് ഓളൗട്ട് ആയത്. ഇതോടെ കേരളത്തിന് 158 റൺസ് എടുത്താൽ വിജയം സ്വന്തമാക്കാം എന്നായി.
രണ്ടാം ഇന്നിംഗ്സിൽ 51 റൺസ് എടുത്ത പ്രബ്സിമ്രൻ സിംഗ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ ആയത്. അന്മോല്പ്രീത് സിംഗ് 37 റൺസും എടുത്തു. കേരളത്തിനായി അപരിജിതും സാർവത്രെയും 4 വിക്കറ്റുകൾ വീതം വീഴ്ത്തി.
ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് 194 റൺസ് എടുത്തപ്പോൾ കേരളം 179ന് ഓളൗട്ട് ആയിരുന്നു.
രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് പോവുകയാണ്. ഇന്ന് നാലാം ദിനം കേരളം ആദ്യ സെഷനിൽ തന്നെ പഞ്ചാബിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബ് 142ന് ആണ് ഓളൗട്ട് ആയത്. കേരളത്തിന് 158 റൺസ് എടുത്താൽ വിജയം സ്വന്തമാക്കാം.
രണ്ടാം ഇന്നിംഗ്സിൽ 51 റൺസ് എടുത്ത പ്രബ്സിമ്രൻ സിംഗ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ ആയത്. അന്മോല്പ്രീത് സിംഗ് 37 റൺസും എടുത്തു. കേരളത്തിനായി അപരിജിതും സാർവത്രെയും 4 വിക്കറ്റുകൾ വീതം വീഴ്ത്തി.
ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് 194 റൺസ് എടുത്തപ്പോൾ കേരളം 179ന് ഓളൗട്ട് ആയിരുന്നു.
പഞ്ചാബിന്റെ 194 റൺസ് പിന്തുടര്‍ന്നിറങ്ങിയ കേരളത്തിന് തുടക്കം പിഴച്ചുവെങ്കിലും എട്ടാം വിക്കറ്റിൽ മൊഹമ്മദ് അസ്ഹറുദ്ദീന്‍ – വിഷ്ണു വിനോദ് എന്നിവരുടെ ചെറുത്തുനില്പിന്റെ ബലത്തിൽ 179 റൺസ് നേടി കേരളം. ഒരു ഘട്ടത്തിൽ 136/7 എന്ന നിലയിലായിരുന്ന കേരളത്തെ 38 റൺസ് കൂട്ടുകെട്ടുമായി 174 റൺസിലേക്ക് അസ്ഹര്‍ – വിഷ്ണു കൂട്ടുകെട്ട് എത്തിച്ചു.
38 റൺസ് നേടി അസ്ഹര്‍ പുറത്തായി അധികം വൈകാതെ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ വിഷ്ണു വിനോദ് 20 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മയാംഗ് മാര്‍ക്കണ്ടേ 6 വിക്കറ്റും ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റും നേടി.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ പഞ്ചാബ് രണ്ടാം ഇന്നിംഗ്സിൽ 23/3 എന്ന നിലയിലാണ്. ടീമിന്റെ കൈവശം 38 റൺസ് ലീഡാണുള്ളത്. ആദിത്യ സര്‍വാതേ രണ്ടും ബാബ അപരാജിത് ഒരു വിക്കറ്റും കേരളത്തിനായി രണ്ടാം ഇന്നിംഗ്സിൽ നേടി.
പഞ്ചാബിനെതിരെ രഞ്ജി ട്രോഫിയുടെ മൂന്നാം ദിവസം കളി പുരോഗമിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് 3 വിക്കറ്റ് നഷ്ടം. 66/3 എന്ന നിലയിലാണ് ലഞ്ചിന് പിരിയുമ്പോള്‍ കേരളം. ബാബ അപരാജിതും അക്ഷയ് ചന്ദ്രനും ആണ് കേരളത്തിനായി ക്രീസിലുള്ളത്.
15 റൺസ് നേടിയ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. മയാംഗ് മാര്‍ക്കണ്ടേ ആണ് വിക്കറ്റ് നേടിയത്. അധികം വൈകാതെ സച്ചിന്‍ ബേബിയെയും മാര്‍ക്കണ്ടേ പുറത്തക്കി. 12 റൺസാണ് സച്ചിന്‍ ബേബി നേടിയത്. 28 റൺസ് നേടിയ വത്സൽ ഗോവിന്ദിനെ കേരളത്തിന് ലഞ്ചിന് തൊട്ടുമുമ്പ് നഷ്ടമാകുകയായിരുന്നു. ഇമാന്‍ജോത് സിംഗ് ചഹാലിനാണ് വിക്കറ്റ്.
പഞ്ചാബിന്റെ സ്കോറിന് 128 റൺസ് പിന്നിലായാണ് കേരളം നിലകൊള്ളുന്നത്. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് 194 റൺസിന് അവസാനിക്കുകയായിരുന്നു.
മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ജലജ് സക്‌സേന രഞ്ജി ട്രോഫിയിലെ തൻ്റെ 28-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ, സെൻ്റ് സേവ്യേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ പഞ്ചാബിനെ 194 റൺസിന് പുറത്താക്കാൻ കേരളത്തിന് ആയി. മഴ കാരണം ആദ്യ രണ്ട് ദിവസത്തെ കളിയിൽ കുറവ് ഓവറുകൾ മാത്രമെ എറിയാൻ ആയിരുന്നുള്ളൂ. ഇന്ന് മാനം തെളിഞ്ഞ ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കേരളം പഞ്ചാബിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുക ആയിരുന്നു.
സക്‌സേനയുടെ റെക്കോർഡ് ബ്രേക്കിംഗ് സ്പെൽ
രഞ്ജി ട്രോഫിയിൽ ഇപ്പോൾ 393 വിക്കറ്റ് നേടിയിട്ടുള്ള ജലജ് സക്‌സേന 30.5 ഓവറിൽ 81 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി തൻ്റെ ക്ലാസ് കാണിച്ചു. ഇത് അദ്ദേഹത്തിൻ്റെ 28-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു, ഇപ്പോൾ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടമുള്ളത് സക്സേനയ്ക്ക് ആണ്. അൻമോൽപ്രീത് സിംഗ് (28), നെഹാൽ വധേര (9), കൃഷ് ഭഗത് (15), ഗുർനൂർ ബ്രാർ (14), സിദ്ധാർത്ഥ് കൗൾ (19) എന്നിവരുടെ വിക്കറ്റുകൾ ആണ് സക്സേന നേടിയത്.
33 ഓവറിൽ 62 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ എ എ സർവതെ സക്‌സേനയ്ക്ക് മികച്ച പിന്തുണ നൽകി.
ബാറ്റർമാർ പരാജയപ്പെട്ട പഞ്ചാബ്
രമൺദീപ് സിംഗ് (43), മായങ്ക് മാർക്കണ്ഡെ (37*) എന്നിവർ മാത്രമാണ് പഞ്ചാബിനായി ചെറുത്തുനിൽപ്പ് നൽകിയത്. കേരളത്തിൻ്റെ അച്ചടക്കമുള്ള ബൗളിംഗ് ആക്രമണത്തിൽ പഞ്ചാബ് 82.5 ഓവറിൽ 194 റൺസിന് ചുരുങ്ങി.
കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 180/9 എന്ന നിലയിൽ പഞ്ചാബ്. ആദ്യ ദിവസം 95/5 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കാരണം കളി തടസ്സപ്പെട്ട ശേഷം രണ്ടാം ദിവസവും വെറ്റ് ഗ്രൗണ്ട് കാരണം ഏറെ ഓവറുകള്‍ നഷ്ടമായിരുന്നു.
43 റൺസ് നേടിയ രമൺദീപ് സിംഗും 27 റൺസുമായി പുറത്താകാതെ നിന്ന മയാംഗ് മാര്‍ക്കണ്ടേയും 15 റൺസുമായി നിൽക്കുന്ന സിദ്ധാര്‍ത്ഥ് കൗളും ആണ് പഞ്ചാബിനെ മുന്നോട്ട് നയിച്ചത്.
143/9 എന്ന നിലയിൽ നിന്ന് 37 റൺസ് മാര്‍ക്കണ്ടേ – കൗള്‍ കൂട്ടുകെട്ട് നേടിയിട്ടുണ്ട്. കേരളത്തിനായി ആദിത്യ സര്‍വാതേ 5 വിക്കറ്റും സക്സേന 4 വിക്കറ്റും നേടി.
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം മഴ കാരണം കളി തടസ്സപ്പെട്ടപ്പോള്‍ പഞ്ചാബിന്റെ 5 വിക്കറ്റാണ് കേരളം നേടിയത്.
വിദര്‍ഭയിൽ നിന്നുള്ള കേരളത്തിനായി കളിക്കുന്ന ആദിത്യ സര്‍വാതേയുടെ ബൗളിംഗ് മികവിലാണ് പഞ്ചാബിനെതിരെ കേരളം പിടിമുറുക്കിയത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പഞ്ചാബ് 95/5 എന്ന നിലയിലാണ്.
സര്‍വാതേ മൂന്നും ജലജ് സക്സേന 2 വിക്കറ്റും നേടിയപ്പോള്‍ പഞ്ചാബ് നിരയിൽ 28 റൺസുമായി പുറത്താകാതെ നിൽക്കുന്ന രമൺദീപ് സിംഗ് ആണ് പ്രതീക്ഷയായി നിൽക്കുന്നത്. 28 റൺസ് നേടി പുറത്തായ അന്മോൽപ്രീത് സിംഗ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ശേഷം വീണ്ടും ക്രിക്കറ്റ് ആവേശത്തിന് വേദിയാവുകയാണ് തലസ്ഥാന നഗരി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം വെള്ളിയാഴ്ച പഞ്ചാബുമായാണ്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. വെള്ളി മുതല്‍ തിങ്കള്‍ വരെയാണ് മത്സരം.
ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന കേരളത്തെ നയിക്കുന്നത് സച്ചിന്‍ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസനെ നിലവില്‍ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ഏറെക്കുറെ സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലും,വിഷ്ണു വിനോദും, മൊഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്. ഇവരോടൊപ്പം മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്‌സേനയും ചേരുമ്പോള്‍ ബാറ്റിങ് കരുത്ത് വീണ്ടും കൂടും. ഓള്‍ റൗണ്ടര്‍ ആദിത്യ സര്‍വാതെയാണ് മറ്റൊരു മറുനാടന്‍ താരം. ഒരേ സമയം ബാറ്റിങ് – ബൗളിങ് കരുത്തിലൂടെ ശ്രദ്ധേയനായ ജലജ് സക്‌സേനയുടെ പ്രകടനം കഴിഞ്ഞ സീസണുകളില്‍ നിര്‍ണ്ണായകമായിരുന്നു. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ അണി നിരക്കുന്ന ബൌളിങ്ങും ചേരുമ്പോള്‍ മികച്ച ടീമാണ് ഇത്തവണ കേരളത്തിന്റേത്.
വ്യത്യസ്ത ഫോര്‍മാറ്റ് എങ്കിലും അടുത്തിടെ സമാപിച്ച കേരള ക്രിക്കറ്റ് ലീഗ്, ടീമംഗങ്ങളെ സംബന്ധിച്ച് മികച്ചൊരു തയ്യാറെടുപ്പിനാണ് അവസരം നല്കിയത്. ടൂര്‍ണ്ണമെന്റില്‍ തിളങ്ങാനായത് സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയ താരങ്ങള്‍ക്ക് ആത്മവിശ്വാസമാകും. കഴിഞ്ഞ സീസണില്‍ ബംഗാളിന് എതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിടുന്ന ടീമിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാകും കൂടുതല്‍ നിര്‍ണ്ണായകമാവുക. കാരണം രഞ്ജിയില്‍ ആദ്യ ഇന്നിങ്‌സ് ലീഡാണ് പലപ്പോഴും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകന്‍.
ഈ സീസണില്‍ കേരളത്തിന്റെ നാല് മത്സരങ്ങള്‍ക്കാണ് കേരളം വേദിയാവുക. ഇതെല്ലാം മികച്ച ടീമുകളുമായിട്ടാണ് എന്നതാണ് ശ്രദ്ധേയം. പഞ്ചാബിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ ടീമുകളാണ് മല്‌സരങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തുക. ഇതില്‍ ബിഹാര്‍ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലെ ജേതാക്കളാണ്. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, അര്‍ഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാന്‍ സിങ്, അന്‍മോല്‍പ്രീത് സിംഗ്, സിദ്ദാര്‍ഥ് കൌള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകന്‍.
ഉത്തര്‍പ്രദേശ് ടീമില്‍ നിതീഷ് റാണ, യഷ് ദയാല്‍ തുടങ്ങിയ താരങ്ങളും മധ്യപ്രദേശ് ടീമില്‍ രജത് പട്ടീദാര്‍, വെങ്കിടേഷ് അയ്യര്‍, അവേഷ് ഖാന്‍ തുടങ്ങിയവരും ഉണ്ട്. ഇവരുടെയൊക്കെ പ്രകടനം കാണാനുള്ള അവസരം കൂടിയാകും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് തിരുവനന്തപുരത്തെ മത്സരങ്ങള്‍.കാലാവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മല്‌സരങ്ങള്‍. ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയാണ് ഉത്തര്‍പ്രദേശുമായുള്ള കേരളത്തിന്റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും ആരംഭിക്കും.
കേരള ക്രിക്കറ്റ് അസോസിയേഷൻ 2024 സീസണിലെ തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി ടീമിനെ നയിക്കും, വിഷ്ണു വിനോദ്, ബേസിൽ തമ്പി, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ പ്രമുഖ താരങ്ങൾ കേരള ടീമിന്റെ ഭാഗമാണ്. നിലവിൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസൺ ഓപ്പണറിൽ പങ്കെടുക്കില്ല.
ഒക്ടോബർ 11ന് പഞ്ചാബിനെ ആണ് കേരളം ആദ്യ രഞ്ജി ട്രോഫി പോരിൽ നേരിടുന്നത്.
വിദർഭയുടെ പോരാട്ടം മറികടന്ന് മുംബൈ രഞ്ജി ട്രോഫി കിരീടം ഉയർത്തി. മുംബൈ ഉയർത്തിയ 538 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന വിദർഭ 368 റൺസിൽ ഓളൗട്ട് ആയി. 169 റൺസിന്റെ വിജയമാണ് മുംബൈ നേടിയത്. മുംബൈയുടെ 42ആം രഞ്ജി കിരീടമാണിത്.
100 റൺസ് എടുത്ത അക്ഷയ് വാദ്കറും 65 റൺസ് എടുത്ത ഹാർഷ് ദൂബെയും ആറാം വിക്കറ്റും വിദർഭയ്ക്ക് ആയി പൊരുതി. 130 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇവർ ഉയർത്തി. ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു പിന്നാലെ വിദർഭ തകർന്നു. മുംബൈക്ക് ആയി തനുഷ് കൊടിയൻ നാലു വിക്കറ്റും മുഷീർ ഖാൻ, തുശാർ ദേശ്പാണ്ടെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ പരാജയം ഒഴിവാക്കാൻ ശ്രമിക്കുകയാണ്. ഇന്ന് നാലാം ദിനം അവസാനിക്കുമ്പോൾ വിദർഭ 248-5 എന്ന നിലയിലാണ്. അവർ ഇപ്പോഴും മുംബൈയുടെ സ്കോറിന് 290 റൺസ് പിറകിലാണ്. 56 റൺസുമായി അക്ഷയ് വാദ്കറും 11 റൺസുമായി ഹാർഷ് ദൂബെയും ആണ് പുറത്താകാതെ ക്രീസിൽ നിൽക്കുന്നു.
74 റൺസ് എടുത്ത കരുൺ നായർ ഇന്ന് നല്ല പ്രകടനം കാഴ്ചവെച്ചു. ഇനി ഒരു ദിവസമാണ് ബാക്കി ഉള്ളത്. മുംബൈക്ക് ജയിക്കാൻ 5 വിക്കറ്റ് കൂടെയാണ് വേണ്ടത്. മുംബൈക്ക് വേണ്ടി മുഷീർ ഖാനും തനുഷ് കോടിയനും 2 വിക്കറ്റ് വീതം വീഴ്ത്തി. ഷാംസ് മുളാനി ഒരു വിക്കറ്റും വീഴ്ത്തി.