കര്‍ണ്ണാടകയുടെ സ്കോര്‍ 400 കടന്നു, ലീഡ് 68 റൺസ്

Sports Correspondent

കേരളത്തിനെതിരെ കരുതുറ്റ നിലയിൽ കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 68 റൺസ് ലീഡോടു കൂടി കര്‍ണ്ണാടക 410/6 എന്ന നിലയിലാണ്. 47 റൺസുമായി ബിആര്‍ ശരത്തും 8 റൺസുമായി ശുഭാംഗ് ഹെഗ്ഡേയുമാണ് കര്‍ണ്ണാടകയ്ക്കായി ക്രീസിലുള്ളത്.

നേരത്തെ ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാള്‍ നേടിയ ഇരട്ട ശതകത്തിന് (208) പുറമെ 54 റൺസ് നേടിയ നികിന്‍ ജോസ്, 48 റൺസ് നേടിയ ശ്രേയസ് ഗോപാൽ എന്നിവരാണ് കര്‍ണ്ണാടകയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.

കേരള ബൗളിംഗിൽ ജലജ് സക്സേനയും വൈശാഖ് ചന്ദ്രനും രണ്ട് വീതം വിക്കറ്റ് നേടി.