വത്സല്‍ ഗോവിന്ദ് രഞ്ജി ടീമില്‍, ഡല്‍ഹിയ്ക്കെതിരെയുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് കേരളം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡല്‍ഹിയ്ക്കെതിരെ ഡിസംബര്‍ 14നു ആരംഭിയ്ക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരളത്തിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ കേരളത്തിനു ഡല്‍ഹിയ്ക്കെതിരെ വിജയം അനിവാര്യമാണ്. അണ്ടര്‍ 19 താരം വത്സല്‍ ഗോവിന്ദിനെ സീനിയര്‍ ടീമിലേക്ക് ആദ്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ചതാണ് താരത്തിനു സീനിയര്‍ ടീമിലേക്ക് ഇടം ലഭിയ്ക്കുവാന്‍ കാരണമായിരിക്കുന്നത്.

സ്ക്വാഡ്: സച്ചിന്‍ ബേബി, ജലജ് സക്സേന, വിഷ്ണു വിനോദ്, അരുണ്‍ കാര്‍ത്തിക്, സിജോമോന്‍ ജോസഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, നിധീഷ് എംഡി, ബേസില്‍ തമ്പി, വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, വിഎ ജഗദീഷ്, വീനൂപ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍