രഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച. ഹൈദരബാദിൽ നടക്കുന്ന മത്സരത്തിൽ ഹൈദരബാദ് ബൗളിംഗിന് മുന്നിൽ കേരളം മൂക്കും കുത്തി വീഴുന്നതാണ് കാണാൻ കഴിഞ്ഞത്. 75 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്. മഴ കാരണം ഉച്ചയ്ക്ക് ശേഷം മാത്രമായിരുന്നു മത്സരം തുടങ്ങിയത്.
മഴ പിച്ചിന്റെ സ്വഭാവം മാറ്റിയതും കേരളത്തിന് തിരിച്ചടിയായി. ഓപ്പണർ പൊന്നം രാഹുലും വൺ ഡൗണായി വന്ന പ്രേമും ഡക്കിൽ പുറത്തായി. 10 റൺസ് എടുത്ത ജലജ് സക്സേനയും 9 റൺസ് എടുത്ത ഉത്തപ്പയും പെട്ടെന്ന് തന്നെ പുറത്തായതും കേരളത്തിന് തിരിച്ചടിയായി. 19 റൺസ് എടുത്ത വിഷ്ണു വിനോദാണ് അവസാനമായി പുറത്തു പോയത്. 15 റൺസുമായി സച്ചിൻ ബേബിയും 9 റൺസുമായി നിസാറുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.
27 ഓവർ കഴിഞ്ഞപ്പോൾ 83 റൺസിന് 5 വിക്കറ്റ് നഷ്ടമായ അവസ്ഥയിൽ ആണ് ഇപ്പോൾ കേരളം ഉള്ളത്. സിറാജ്, രവി കിരൺ എന്നിവർ ഹൈദരബാദിനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.