കേരളത്തിന്റെ ബൗളിംഗിന് മുന്നിൽ ഗുജറാത്ത് പതറുന്നു

Nidheesh Md

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ഗുജറാത്തിന് എതിരായ മത്സരം ആദ്യ ദിവസം ലഞ്ചിന് പിരിഞ്ഞു. ആദ്യം ബാറ്റുചെയ്യുന്ന ഗുജറാത്ത് ഇപ്പോൾ 77/4 എന്ന നിലയിലാണ് ഉള്ളത്. മികച്ച ബൗളിംഗ് കാഴ്ചവെച്ച കേരളം 33 റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കതാൻ ഡി പട്ടേലിനെയും ക്യാപ്റ്റൻ ബി എച് മേരയെയും പൂജ്യം എന്ന സ്കോറിൽ നിധീഷ് തന്റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി.

25 റൺസ് എടുത്ത എസ് ഡി ചൗഹാനെ ഈദൻ ആപ്പിളും 3 റൺസ് എടുത്ത ജുനേജയെ ബേസിൽ തമ്പിയും പുറത്താക്കി. 27 റൺസുമായി ഹെറ്റും 17 റൺസുമായി ഉമംഗും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.