അരാധകർക്ക് ഇനി ഐ എസ് എൽ സ്റ്റേഡിയത്തിൽ ഇരുന്ന് കാണാം, ഫൈനലിന് കാണികളെ പ്രവേശിപ്പിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ കാണികൾ തിരിച്ചെത്തുന്നു. ഈ സീസൺ ഫൈനൽ കാണാൻ കാണികളെ അനുവദിക്കും. ഗോവയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ 50% കാണികളെ അനുവദിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഫൈനലിന് ഗോവയിലെ പി ജെ എൻ സ്റ്റേഡിയം ആകും വേദിയാവുക. 9500 ആരാധകർക്ക് ഫൈ കാണാൻ ആകും. രണ്ട് വാക്സിൻ സ്വീകരിച്ചവർക്ക് ആകും ഫൈനലിന് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആവുക.

അവസാനം 2019-20 സീസൺ സെമി ഫൈനലിൽ ആണ് ഐ എസ് എല്ലിൽ കാണികളെ അനുവദിച്ചത്. അതിനു ശേഷം കൊറോണ കാരണം എല്ലാ മത്സരങ്ങളും കാണികൾ ഇല്ലാതെ ആയിരുന്നു നടന്നത്. അടുത്ത സീസൺ മുതൽ ഐ എസ് എൽ തീർത്തും പഴയ രീതിയിൽ ആകും.