വൻ ഓഫറുകൾ നിരസിച്ച് അനിരുദ്ധ് താപ ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെച്ചു

Newsroom

20220224 120614
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിൻ എഫ് സിയുടെ യുവതാരം അനിരുദ്ധ് താപ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ് താപ. ചെന്നൈയിന്റെ പ്രധാന താരം കൂടിയായ താപ രണ്ടു വർഷത്തേക്കുള്ള പുതിയ കരാർ ആണ് ചെന്നൈയിനിൽ ഒപ്പുവെച്ചത്‌. ഒഡീഷയുടെയും മോഹൻ ബഗാന്റെയും വലിയ ഓഫറുകൾ നിരസിച്ചാണ് താപ ചെന്നൈയിനിൽ കരാർ ഒപ്പുവെച്ചത്.

ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റനും ആണ് താപ. ഇതുവരെ ചെന്നൈയിനായി 86 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 6 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.