രഞ്ജി ട്രോഫിയിൽ ആദ്യ സെഷനിൽ രാജസ്ഥാന്റെ നാല് വിക്കറ്റ് വീഴ്ത്തിയ കേരളത്തിന് പിന്നീട് നേടാനായത് ഒരു വിക്കറ്റ് മാത്രം. ദീപക് ഹൂഡയുടെ മികച്ച ശതകത്തിന്റെ ബലത്തിൽ രാജസ്ഥാന്‍ ഒന്നാം ദിവസം അതിശക്തമായി അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 112/4 എന്ന നിലയിലായിരുന്നുവെങ്കില്‍ അഞ്ചാം വിക്കറ്റിൽ ദീപക് ഹൂഡയും സൽമാന്‍ ഖാനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 129 റൺസാണ് കൂട്ടിചേര്‍ത്തത്.
133 റൺസ് നേടിയ ദീപക് ഹൂഡയുടെ വിക്കറ്റ് ജലജ് സക്സേന പുറത്താക്കിയപ്പോള്‍ 62 റൺസുമായി സൽമാന്‍ ഖാന്‍ ക്രീസിലുണ്ട്. 87 ഓവറിൽ നിന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 310 റൺസാണ് രാജസ്ഥാന്‍ നേടിയിട്ടുള്ളത്.
കേരളത്തിനായി ജലജ് സക്സേന 2 വിക്കറ്റ് നേടിയപ്പോള്‍ യഷ് കോത്താരി 58 റൺസുമായി രാജസ്ഥാന്‍ ടോപ് ഓര്‍ഡറിൽ തിളങ്ങി.