റാഷ്ഫോർഡ് അടക്കം നാലു പ്രധാന താരങ്ങൾ ഫ്രീ ഏജന്റാകുന്നത് തടഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

Picsart 22 12 20 20 06 04 372

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ നാലു പ്രധാന താരങ്ങളുടെ കരാർ നീട്ടാൻ തീരുമാനിച്ചു. ഈ ജനുവരിയോടെ ഫ്രീ ഏജന്റായി മാറുമായിരുന്ന മാർക്കസ് റാഷ്ഫോർഡ്, ഡിയേഗോ ഡാലോട്ട്, ലൂക് ഷോ, ഫ്രെഡ് എന്നിവരുടെ കരാർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നീട്ടിയത്‌. ഇവരുടെയെല്ലാം കരാർ വ്യവസ്ഥയിൽ ഒരു വർഷം കൂടെ കരാർ നീട്ടാൻ ക്ലബിന് അധികാരം ഉണ്ട്. അത് ഉപയോഗിച്ചാണ് ക്ലബ് കരാർ പുതുക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 22 12 20 20 06 19 631

ഈ നാലു താരങ്ങളും ഇതോടെ 2024 സമ്മർ വരെ ക്ലബിൽ ഉണ്ടാകും എന്ന് ഉറപ്പായി‌. ഇതിന് ഉള്ളിൽ ഈ താരങ്ങളുടെ കരാർ ദീർഘകാലത്തേക്ക് നീട്ടാനും ക്ലബ് ശ്രമിക്കും. ഡാലോട്ടിനും റാഷ്ഫോർഡിനും മാഞ്ചസ്റ്റർ യുണൈറ്റഡ് ദീർഘകാല കരാർ തന്നെ മുന്നിൽ വെച്ചിട്ടുണ്ട്.

റാഷ്ഫോർഡിനെ ഫ്രീ ഏജന്റാവുക ആണെങ്കിൽ സ്വന്തമാക്കാൻ കാത്തിരുന്ന പി എസ് ജിക്ക് ഈ വാർത്ത തിരിച്ചടിയാണ്‌. റാഷ്ഫോർഡിനെ സ്വന്തമാക്കാൻ പി എസ് ജിയും ഡാലോട്ടിനെ സ്വന്തമാക്കാൻ ബാഴ്സലോണയും കുറച്ച് കാലമായി ശ്രമിക്കുന്നുണ്ട്.