ബംഗാളിനെ എറിഞ്ഞിട്ടു!! കേരളത്തിന് 109 റൺസ് വിജയം

Newsroom

Picsart 24 01 19 12 37 24 061
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് 109 റൺസിന്റെ വിജയം. ബംഗാളിനെ കളിയൂയെ അവസാന ദിവസം 339 റണ്ണിൽ ഓളൗട്ട് ആക്കിയാണ് കേരളം വിജയം നേടിയത്. അവസാന ദിവസം 77/2 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച ബംഗാൾ ആക്രമിച്ച് കളിച്ചു കൊണ്ട് വിജയം നേടാൻ ശ്രമിച്ചു എങ്കിലും കേരക്കത്തിന്റെ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.

കേരള 24 02 12 11 42 17 821

80 റൺസ് എടുത്ത ഷഹബാസും 40 റൺസ് എടുത്ത കിരൺ ലാലും കൂടെ അവസാനം പൊരുതു നോക്കി എങ്കിലും കേരളത്തിന് വിജറ്റം ഉറപ്പിക്കാൻ ആയി‌. ശ്രേയസ് ഗോപാലും ബേസിൽ തമ്പിയും കേരളത്തിനായി 2 വിക്കറ്റും ജലജ് സക്സേന 4 വിക്കറ്റും വീഴ്ത്തി. ജലജ് സക്സേന ആദ്യ ഇന്നിംഗ്സിൽ 9 വിക്കറ്റും നേടിയിരുന്നു. ആകെ 13 വിക്കറ്റുകളും ഒപ്പം ആദ്യ ഇന്നിംഗ്സിൽ 40 റൺസും രണ്ടാം ഇന്നിംഗ്സിൽ 37 റൺസും ജലജ് സക്സേന നേടി.

കേരളം ഇന്നലെ രണ്ടാം ഇന്നിങ്സിൽ 265-6 എന്ന റൺസ് എടുത്ത് ഡിക്ലയർ ചെയ്തിരുന്നു. രോഹൻ എസ് കുന്നുമ്മൽ 51, സച്ചിൻ ബേബി 51, ശ്രേയസ് ഗോപാൽ 50 എന്നിവർ രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി അർധ സെഞ്ച്വറികൾ നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 180 റൺസിന് കേരളം ബംഗാളിനെ ഓളൗട്ട് ആക്കിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ കേരളം 363 റൺസ് ആയിരുന്ന്യ് എടുത്തത്.