ഹീലിക്ക് റെക്കോർഡ് സെഞ്ചുറി, ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഓസ്‌ട്രേലിയൻ താരം അലിസ്സ ഹീലി നേടിയ റെക്കോർഡ് സെഞ്ചുറിയുടെ പിൻബലത്തിൽ ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. ഇന്ന് നടന്ന മൂന്നാം ടി20 മത്സരത്തിൽ 132 റൺസിന്റെ വമ്പൻ ജയം നേടിയാണ് ഓസ്ട്രലിയ പരമ്പര 3-0 ജയിച്ചത്. 61 പന്തിൽ 148 റൺസ് എടുത്ത ഹീലി വനിതാ ടി20യിൽ ഏറ്റവും വലിയ വ്യക്തിഗത സ്കോർ നേടുന്ന താരമായി. ഹീലിയുടെ ആദ്യ ടി20 സെഞ്ചുറി കൂടിയായിരുന്നു ഇത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് എടുത്തത്. ഹീലിയുടെസെഞ്ചുറിക്ക് പുറമെ 37 പന്തിൽ നിന്ന് 41 റൺസ് എടുത്ത ഹെയ്ൻസ് ഹീലിക്ക് മികച്ച പിന്തുണ നൽകി. തുടർന്ന് കൂറ്റൻ ലക്‌ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 94 റൺസിന് ഇന്നിംഗ്സ് അവസാനിക്കുകായായിരുന്നു. ശ്രീലങ്കൻ നിരയിൽ 30 റൺസ് എടുത്ത ജയങ്ങണിയും 28 റൺസ് എടുത്ത മാധവിയും മാത്രമേ കുറച്ചെങ്കിലും പൊരുതി നോക്കിയുള്ളൂ.

Previous articleമഴ കളി മുടക്കി, ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ
Next articleജംഷദ്പൂരിന്റെ യുവതാരങ്ങൾ മാഡ്രിഡിൽ