പാക്കിസ്ഥാന്റെ തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ച് മഴ

Babarfawad

22/3 എന്ന നിലയില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ പാക്കിസ്ഥാന്റെ പ്രകടനത്തിന് തടസ്സം സൃഷ്ടിച്ച് മഴ. റാവല്‍പിണ്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കം പാളിയെങ്കിലും ബാബര്‍ അസവും ഫവദ് അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാനെ മത്സരത്തില്‍ തിരിച്ചുകൊണ്ടു വരികയായിരുന്നു. മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 58 ഓവറില്‍ 145/3 എന്ന നിലയിലാണ്.

123 റണ്‍സ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്. ബാബര്‍ അസം 77 റണ്‍സും ഫവദ് അലം 42 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Previous articleമെഹ്ദി ഹസന് ശതകം, വിന്‍ഡീസിനെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്
Next articleകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടം