വിജയത്തിലേക്ക് കുതിയ്ക്കുന്ന ന്യൂസിലാണ്ടിന് തടയിട്ട് മഴ, മത്സരം ഉപേക്ഷിച്ചു

Finnallen

ഇന്ത്യയെ 219 റൺസിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 18 ഓവറിൽ 104/1 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് അധികം വൈകാതെ മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. പരമ്പരയിലെ രണ്ടാം മത്സരവും മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.

116 റൺസായിരുന്നു ന്യൂസിലാണ്ട് വിജയിക്കുവാന്‍ ഇനിയും വേണ്ടത്. 57 റൺസ് നേടിയ ഫിന്‍ അല്ലന്റെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. ഉമ്രാന്‍ മാലികിനായിരുന്നു വിക്കറ്റ്.

38 റൺസുമായി ഡെവൺ കോൺവേയും റണ്ണൊന്നുമെടുക്കാതെ കെയിന്‍ വില്യംസണും ആണ് ആതിഥേയര്‍ക്കായി ക്രീസിലുണ്ടായിരുന്നത്.