അയര്‍ലണ്ടിന്റെ ഇന്നിംഗ്സിനെ തടസ്സപ്പെടുത്തി മഴ, 195/4 എന്ന നിലയിൽ ഇന്നിംഗ്സിന് സമാപനം

Sports Correspondent

മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരം 40.2 ഓവറിൽ എത്തിയപ്പോള്‍ വീണ്ടും മഴ വില്ലനായി അവതരിച്ച് അയര്‍ലണ്ടിന്റെ ഇന്നിംഗ്സ് 195/5 എന്ന നിലയിൽ അവസാനിപ്പിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വില്യം പോര്‍ട്ടര്‍ ഫീൽഡ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് ടീമിന് തുണയായത്.

പോര്‍ട്ടര്‍ഫീൽഡ് 63 റൺസും ബാല്‍ബിര്‍മേ 65 റൺസുമാണ് നേടിയത്. ഹാരി ടെക്ടര്‍ 25 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ 2 വിക്കറ്റ് നേടി.