ശ്രീലങ്ക-ന്യൂസിലാണ്ട് മത്സരത്തിലും മഴ തടസ്സം

- Advertisement -

ടോസിന് തൊട്ട് മുമ്പ് പല്ലേകേലെ സ്റ്റേഡിയത്തില്‍ ഇന്നാരംഭിക്കേണ്ട ശ്രീലങ്ക-ന്യൂസിലാണ്ട് ആദ്യ ടി20 മത്സരത്തിന് തടസ്സം സൃഷ്ടിച്ച് മഴ. ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയവുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ടി20യില്‍ വിജയം കുറിച്ച് തുടങ്ങുവാനുള്ള ടീമുകളുടെ ആഗ്രഹത്തിനാണ് ഇപ്പോള്‍ തടസ്സം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ന്യൂസിലാണ്ട് കെയിന്‍ വില്യംസണിനും ട്രെന്റ് ബോള്‍ട്ടിനും വിശ്രമം നല്‍കിയപ്പോള്‍ ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്.

ശ്രീലങ്ക വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സമീപ കാലത്ത് അത്ര മികച്ച ഫോമിലല്ല എന്നതിനാല്‍ തന്നെ ടി20 സ്പെഷ്യലിസ്റ്റുകള്‍ നിറ‍ഞ്ഞ ന്യൂസിലാണ്ടിന് തന്നെയാണ് പരമ്പര സ്വന്തമാക്കുവാന്‍ സാധ്യത കൂടുതല്‍.

Advertisement