പേസ് ബൗളിംഗ് യൂണിറ്റ് തമ്മിലുള്ള ഒത്തൊരുമയാണ് ഇന്ത്യയുടെ കരുത്ത്

- Advertisement -

പേസ് ബൗളിംഗ് യൂണിറ്റ് തമ്മിലുള്ള മികച്ച ഒത്തിണക്കമാണ് പേസ് ബൗളിംഗില്‍ ഇന്ത്യയെ കരുത്തുറ്റ ടീമാക്കുന്നതെന്ന് പറഞ്ഞ് ജസ്പ്രീത് ബുംറ. ടീമിലെ ബൗളര്‍മാര്‍ തമ്മില്‍ മികച്ച സമ്പര്‍ക്കമാണ് നടക്കുന്നത്. താന്‍ വിക്കറ്റ് നേടുമ്പോള്‍ അത് മറുവശത്ത് വേറൊരു ബൗളര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ്. അത് പോലെ താന്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം മറ്റൊരു ബൗളര്‍ക്ക് വിക്കറ്റ് നേടിക്കൊടുക്കുന്നു.

വിക്കറ്റില്‍ നിന്ന് വലിയ പിന്തുണയൊന്നുമില്ലെങ്കില്‍ ഞങ്ങള്‍ ബൗളര്‍മാര്‍ തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുമെന്നും എന്താണ് ചെയ്യാനാകുന്നതെന്ന് ചര്‍ച്ച ചെയ്യുമെന്നും ജസ്പ്രീത് ബുംറ പറഞ്ഞു. ഇഷാന്തും ഷമിയും വളരെ അധികം ടെസ്റ്റുകള്‍ കളിച്ച ആളുകളാണ്. അവരോടൊപ്പം സംസാരിക്കുമ്പോള്‍ ബൗളിംഗിലെ പുതിയ ആശയങ്ങള്‍ ലഭിയ്ക്കുന്നു. കാര്യങ്ങള്‍ ശരിയായ ദിശയില്‍ പോകുന്നില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം സഹായിക്കുവാനും ശ്രമിക്കുന്നുണ്ട്.

Advertisement