രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം!!! റബാഡയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം, ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടം

Sports Correspondent

Klrahul
Download the Fanport app now!
Appstore Badge
Google Play Badge 1

 

കെഎൽ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ട മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇരുനൂറ് കടന്ന ഇന്ത്യ. ടെസ്റ്റിന്റെ ഒന്നാം ദിവസം മഴ കാരണം മത്സരം നിര്‍ത്തിവയ്ക്കുമ്പോള്‍ ഇന്ത്യ 208/8 എന്ന നിലയിലാണ്. 70 റൺസുമായി കെഎൽ രാഹുലും റണ്ണൊന്നുമെടുക്കാതെ മൊഹമ്മദ് സിറാജുമാണ് ക്രീസിലുള്ളത്. 59 ഓവര്‍ മാത്രമാണ് ആദ്യ ദിവസം എറിഞ്ഞത്.

റബാഡ

ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 91/3 എന്ന നിലയിലായിരുന്നുവെങ്കിലും വിരാട് കോഹ്‍ലിയെയും(38) ശ്രേയസ്സ് അയ്യരെയും(31) കാഗിസോ റബാഡ പുറത്താക്കിയതോടെ ഇന്ത്യ 121/6 എന്ന സ്കോറിലേക്ക് വീണു. പിന്നീട് ശര്‍ദ്ധുൽ താക്കൂറിനെ കൂട്ടുപിടിച്ച് 43 റൺസ് ഏഴാം വിക്കറ്റിൽ നേടുവാന്‍ രാഹുലിന് സാധിച്ചു.

24 റൺസ് നേടിയ താക്കൂറിനെയുംപ പുറത്താക്കി റബാഡ തന്റെ അഞ്ചാം വിക്കറ്റ് നേടുകയായിരുന്നു. നാന്‍ഡ്രേ ബര്‍ഗറിന് രണ്ട് വിക്കറ്റും ലഭിച്ചു.