രാഹുൽ ദ്രാവിഡിനും രോഹിത് ശർമ്മക്കും കീഴിൽ ആദ്യ പരിശീലനം പൂർത്തിയാക്കി ഇന്ത്യ

Rahul Dravid Rohit Sharma India

ഇന്ത്യൻ ടി20 ക്രിക്കറ്റിൽ പുതിയ യുഗപ്പിറവി സൃഷ്ട്ടിച്ചുകൊണ്ട് പുതുതായി പരിശീലക സ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മക്കും കീഴിൽ ഇന്ത്യ പരിശീലനം നടത്തി. നാളെ ന്യൂസിലാൻഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരക്ക് മുന്നോടിയായാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.

ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. ടി20 ലോകകപ്പോടെ പരിശീലകനായുള്ള രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞതോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റെടുത്തത്. ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‌ലി ഒഴിഞ്ഞിരുന്നു. തുടർന്നാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയത്.

Previous articleകേരളത്തിനായി ക്വാര്‍ട്ടര്‍ ഉറപ്പാക്കി സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും
Next articleപ്രീമിയർ ലീഗ് ക്ലബും ഇന്ത്യൻ ക്ലബുമായി ഒരു കൂട്ടുകെട്ട് കൂടെ