ഐ പി എല്ലിൽ അവസരം കിട്ടിയില്ല, ഏഷ്യാ കപ്പിൽ തകർക്കുന്നു, “റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത് നിലനിർത്തണം”

അഫ്ഗാനിസ്താൻ താരം റഹ്മാനുള്ള ഗുർബാസിനെ ഗുജറാത്ത ടൈറ്റൻസ് അടുത്ത സീസണിൽ നിലനിർത്തണം എന്ന് വസീം ജാഫർ. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റ്നസിനൊപ്പം ഐ പി എല്ലിൽ ഉണ്ടായിരുന്നു. എന്നാൽ അവസരം തീരെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് എതിരെ 45 ബോളിൽ 84 റൺസ് അടിച്ചതോടെ പലരുടെയും ശ്രദ്ധ ഈ താരം പിടിച്ചു പറ്റിയിട്ടുണ്ട്.

റഹ്മാനുള്ള ഗുർബാസ് ഒരു മികച്ച കളിക്കാരനാണെന്നും ഗുജറാത്ത് ടൈറ്റൻസിനൊപ്പമുണ്ടായിരുന്ന ഐപിഎൽ 2022ൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കേണ്ടതായിരുന്നു എന്നും വസീം ജാഫർ പറഞ്ഞു.

20220905 113431

ഗുജറാത്ത് ടൈറ്റൻസിൽ കുറച്ചുകാലം മാത്യു വെയ്ഡും പിന്നീട് വൃദ്ധിമാൻ സാഹയും ഉണ്ടായിരുന്നതിനാൽ ആണ് കഴിഞ്ഞ സീസണിൽ റഹ്മാനുള്ളക്ക് കളിക്കാൻ ആവാതിരുന്നത്ം കൂടാതെ, ഗുജറാത്ത് ടൈറ്റൻസ് സീസണിലുടനീളം മികച്ച ഫോമിലായിരുന്നു. വസീം ജാഫർ പറഞ്ഞു.

“ടീം ഫോമിലായതിനാൽ പ്ലേയിംഗ് കോമ്പിനേഷനിൽ വലിയ മാറ്റങ്ങളൊന്നും ആരും കരുത്തില്ല, അതായിരിക്കാം ഗുർബാസിന് കളിക്കാൻ കഴിയാത്തതിന്റെ കാരണം.” ജാഫർ തുടർന്നു.

അടുത്ത ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തെ നിലനിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹത്തിന് കളിക്കാനും അവസരം ലഭിക്കും എന്നാണ് പ്രതീക്ഷ. ജാഫർ കൂട്ടിച്ചേർത്തു.