“ശ്രദ്ധ തന്നിലായിരിക്കരുത്, ടീമിലായിരിക്കണം” – രഹാനെ

Img 20201225 140321
- Advertisement -

കോഹ്ലിയുടെ അഭാവത്തിൽ നാളെ ഇന്ത്യയെ നയിക്കുക രഹാനെ ആയിരിക്കും. ഇന്ത്യയുടെ ക്യാപ്റ്റൻ ആകാൻ പറ്റുന്നത് അഭിമാനകരമായ കാര്യമാണ് എന്ന് രഹാനെ പറഞ്ഞു. എന്നാൽ ഈ ടെസ്റ്റിൽ ശ്രദ്ധ തന്നിൽ അല്ല വേണ്ടത് എന്നും ടീമിൽ ആണ് വേണ്ടത് എന്നും രഹാനെ പറഞ്ഞു. ഓസ്ട്രേലിയക്ക് എതിരെ മികച്ച പ്രകടനം നടത്തുക മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്നും രഹാനെ പറഞ്ഞു.

താൻ സമ്മർദ്ദത്തിൽ അല്ലാ എന്നും ടീമിനെ സഹായിക്കുക മാത്രമാണ് തന്റെ ഉദ്ദേശം എന്നും രഹാനെ പറയുന്നു. മുമ്പ് 2017ൽ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയ്ർ ക്യാപ്റ്റനായി നയിച്ച രഹാനെ ടെസ്റ്റ് വിജയം നേടിക്കൊടുത്തിരുന്നു. 2017ലെ പരിചയസമ്പത്ത് തനിക്ക് കൂട്ടായി ഉണ്ട് എന്നും ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ഗ്രൗണ്ടിൽ പിന്തുണക്കും എന്നും രഹാനെ പറഞ്ഞു. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റ് വിജയിച്ച പരമ്പര സമനിലയിൽ ആക്കാൻ ആകും ശ്രമിക്കുക.

Advertisement