“ബ്രൂണോയും മഗ്വയറും യുണൈറ്റഡിന് ഒഴിവാക്കാൻ പറ്റാത്ത താരങ്ങൾ”

Img 20201225 141052
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഇപ്പോൾ പുറത്തിരുത്താൻ പറ്റാത്തതായി രണ്ടേ രണ്ടു താരങ്ങളെ ഉള്ളൂ എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറും അറ്റാകിംഗ് താരം ബ്രൂണൊ ഫെർണാണ്ടസും ആണ് ആ രണ്ടു താരങ്ങൾ എന്ന് ഗാരി നെവിൽ പറയുന്നു. ബ്രൂണോയെ ഒഴിവാക്കുന്നത് യുണൈറ്റഡിന് ചിന്തിക്കാനെ ആവില്ല. ബ്രൂണൊ ഫെർണാണ്ടസ് ഇല്ലായെങ്കിൽ ഈ ടീം ഇല്ല എന്നും നെവിൽ പറഞ്ഞു.

മഗ്വയർ അത്ര പ്രാധാന്യമുള്ള താരമല്ല എന്ന് പലരും കരുതുന്നുണ്ട് എങ്കിലും മഗ്വയറിനെ ഡിഫൻസിൽ നിന്ന് മാറ്റിയാൽ യുണൈറ്റഡിന്റെ കളി വളരെ മോശമാകും എന്നും നെവിൽ പറഞ്ഞു. മഗ്വയറിന്റെ സാനിദ്ധ്യമാണ് ടീമിനെ ഒരു നല്ല യൂണിറ്റ് ആയി കൊണ്ടു പോകുന്നത് എന്നും നെവിൽ പറഞ്ഞു.

Advertisement