പെഡ്രി അത്ഭുതമാണ് എന്ന് കോമാൻ

20201225 132821

ബാഴ്സലോണയുടെ യുവതാരം പെഡ്രി ആണ് ഇപ്പോൾ ബാഴ്സലോണ ആരാധകരുടെ ഇഷ്ടതാരം. അൻസു ഫതിയും പെഡ്രിയും പോലുള്ള താരങ്ങളുടെ വരവ് ബാഴ്സലോണ ആരാധകർക്ക് പ്രതീക്ഷയും നൽകുന്നുണ്ട്. പെഡ്രി ഒരു അത്ഭുതമാണ് എന്ന് ബാഴ്സലോണ പരിശീലകൻ കോമാൻ പറയുന്നു. ഈ ചെറു പ്രായത്തിൽ പെഡ്രി ചെയ്യുന്ന കാര്യങ്ങൾ വലുതാണ് എന്ന് കോമാൻ പറയുന്നു.

യുവന്റസിനെതിരായ മത്സരത്തിലും റയൽ മാഡ്രിഡിന് എതിരായ മത്സരത്തിലും ഒക്കെ പെഡ്രി ആയിരുന്നു സ്റ്റാർ. അത് ചെറിയ കാര്യമല്ല എന്ന് കോമാൻ പറഞ്ഞു. പെഡ്രിയുടെ പ്രകടനങ്ങളുടെ ലെവൽ വളരെ മുകളിൽ ആണ് എന്നും അദ്ദേഹം പറയുന്നു. പെഡ്രിക്കും അൻസുവിനും ഒക്കെ ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്. കാരണം അവർ യുവതാരങ്ങളാണ്. എങ്കിലും ഇപ്പോൾ തന്നെ അവർ വളരെ മികച്ച നിലവാരത്തിൽ ആണ് ഉള്ളത് എന്നും ബാഴ്സലോണ പരിശീലകൻ പറഞ്ഞു.

Previous articleഭുവനേശ്വർ കുമാർ ആറു മാസം കൂടെ പുറത്തിരിക്കും
Next article“ശ്രദ്ധ തന്നിലായിരിക്കരുത്, ടീമിലായിരിക്കണം” – രഹാനെ