ആദ്യ ഇന്നിംഗ്സിലെ തെറ്റിൽ നിന്ന് പാഠം പഠിച്ചു – ഹാരി ബ്രൂക്ക്

Harrybrook

ഇംഗ്ലണ്ടിന്റെ മുൽത്താനിലെ വിജയത്തിൽ ഒട്ടനവധി താരങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചുവെങ്കിലും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവതാരം ഹാരി ബ്രൂക്ക് ആയിരുന്നു. ഇംംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 275 റൺസിൽ അവസാനിച്ചപ്പോള്‍ ഹാരി ബ്രൂക്ക് 108 റൺസ് നേടി ടോപ് സ്കോറര്‍ ആകുകയായിരുന്നു.

ഇന്നിംഗ്സിലെ ഒമ്പതാം വിക്കറ്റായാണ് താരം പുറത്തായത്. തനിക്ക് ആദ്യ ഇന്നിംഗ്സിലെ പിഴവി നിന്ന് പാഠം ഉള്‍ക്കൊള്ളുവാന്‍ സാധിച്ചുവെന്നും സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുവാനാണ് താന്‍ ശ്രമിച്ചതെന്നും ബ്രൂക്ക് പറഞ്ഞു.

മത്സരത്തിന് മുമ്പ് തന്നെ സ്പിന്‍ പിച്ചായിരിക്കും മുൽത്താനിൽ എന്ന് നിശ്ചയം ഉണ്ടായിരുന്നുവെന്നും ബ്രൂക്ക് പറഞ്ഞു. 9 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ബ്രൂക്ക് നേടിയത്.