ഒന്നാം ഇന്നിംഗ്സ് ലീഡിനരികെയെത്തി ഇന്ത്യ, രഹാനെയ്ക്ക് അര്‍ദ്ധ ശതകം

Rahane

മെല്‍ബേണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ടീമുകള്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയുടെ സ്കോറിന് ആറ് റണ്‍സ് അകലെ എത്തി നില്‍ക്കുന്നു. മഴ പെയ്തപ്പോള്‍ ആണ് ചായയ്ക്കായി ടീമുകള്‍ നേരത്തെ പിരിഞ്ഞത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ അര്‍ദ്ധ ശതകത്തിന്റെ മികവില്‍ ആണ് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പോരാട്ടം ഇന്ത്യ പുറത്തെടുത്തത്.

5 വിക്കറ്റുകള്‍ നഷ്ടമായ ടീം 63.3 ഓവറില്‍ 189 റണ്‍സാണ് നേടിയിട്ടുള്ളത്. 53 റണ്‍സ് നേടിയ രഹാനെയും 4 റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. ലഞ്ചിന് പിരിയുമ്പോള്‍ 90/3 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 26 റണ്‍സ് കൂടി നേടുന്നതിനിടെ ഹനുമ വിഹാരിയെ നഷ്ടമായി.

21 റണ്‍സ് നേടിയ താരത്തെ ലയണ്‍ ആണ് പുറത്താക്കിയത്. 40 പന്തില്‍ നിന്ന് 29 റണ്‍സ് വേഗത്തില്‍ സ്കോര്‍ ചെയ്തുവെങ്കിലും സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി ഋഷഭ് പന്തും മടങ്ങിയതോടെ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. ഇപ്പോള്‍ 16 റണ്‍സ് കൂട്ടുകെട്ടാണ് രഹാനെയും ജഡേജയും തമ്മില്‍ നേടിയത്.

Previous articleഎവർട്ടൺ പ്രീമിയർ ലീഗിൽ രണ്ടാമത്
Next article431 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, വാട്‍ളിംഗിനും അര്‍ദ്ധ ശതകം