വിടാതെ പിന്തുടരുന്ന പരിക്ക്, കരിയര്‍ മതിയാക്കി ക്യൂന്‍സ്‍ലാന്‍ഡ് പേസര്‍

- Advertisement -

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ക്യൂന്‍സ്‍ലാന്‍ഡ് പേസര്‍ അലിസ്റ്റര്‍ മക്ഡര്‍മട്ട്. ഏറെ കാലമായി തന്നെ അലട്ടുന്ന പരിക്ക് കാരണം ക്രിക്കറ്റില്‍ സജീവമാകാതെ പോകുന്നത് പതിവായതോടെയാണ് താരം തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്. 2009ല്‍ തന്റെ 18ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഷെഫീല്‍ഡ്ഷീല്‍ഡ്, ഏകദിന കിരീടം എന്നിവ നേടിയിട്ടുണ്ട്.

ബിഗ് ബാഷിന്റെ രണ്ടാം പതിപ്പില്‍ തന്റെ 22ാം വയസ്സില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനൊപ്പം കിരീടം നേടുവാന്‍ താരത്തിന് സാധിച്ചു. പിന്നീടാണ് പരിക്ക് തുടര്‍ക്കഥയായി താരത്തിന്റെ കരിയറിന്റെ താളം തെറ്റുന്നത്.

2018-19ലെ മികച്ച പ്രകടനത്തില്‍ ക്യൂന്‍സ്‍‍ലാന്‍ഡിന്റെ കരാര്‍ താരത്തിന് ലഭിച്ചുവെങ്കിലും പിന്നീട് വന്ന പരിക്ക് താരത്തെ ഈ കഠിന തീരുമാനത്തിലേക്ക് നയിക്കുന്നതിന് വലിയ കാരണമായി. റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചുവെങ്കിലും താന്‍ ലോവര്‍ ഗ്രേഡ് ക്രിക്കറ്റ് കളിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി.

Advertisement