ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ചേതേശ്വർ പൂജാരയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തത് കണ്ട് ഞെട്ടിപ്പോയെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
എന്നെ സംബന്ധിച്ചിടത്തോളം ഇത് അൽപ്പം ഞെട്ടിക്കുന്ന കാര്യമാണ്, കാരണം ഞങ്ങൾ അവസാനമായി കളിച്ചപ്പോൾ ഋഷഭ് പന്ത് ആയിരുന്നു വൈസ് ക്യാപ്റ്റൻ കൈഫ് ഇംഗ്ലണ്ടിന് എതിരായ മത്സരത്തെ സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഇംഗ്ലണ്ടിന് എതിരായ ആ ടീമിൽ പൂജാര ഉണ്ടായിരുന്നു. അന്ന് പക്ഷെ പൂജാരയെ വൈസ് ക്യാപ്റ്റൻ ആക്കിയില്ല. അതിനാൽ ഒന്നുകിൽ നിങ്ങൾക്ക് ഇവിടെ പിഴവ് സംഭവിച്ചു അല്ലെങ്കിൽ ഇംഗ്ലണ്ടിൽ പിഴവ് സംഭവിച്ചു. ആരോ തെറ്റ് ചെയ്തിരിക്കുന്നു. കൈഫ് പറഞ്ഞു.
എന്തിനാണ് തിരക്ക്? പന്തിനെ നായകനാക്കാൻ എന്തിനാണ് ഇത്ര തിടുക്കം? അന്താരാഷ്ട്ര തലത്തിൽ ഒരു പുതുമുഖമാണ് അദ്ദേഹം. ചില മികച്ച മത്സരങ്ങൾ അദ്ദേഹം സ്വന്തം മികവിൽ വിജയിച്ചിട്ടുണ്ട്, പക്ഷേ അവൻ ഇപ്പോഴും ചെറുപ്പമാണ്. എന്തിനാ ഈ തിരക്ക്? എനിക്ക് മനസ്സിലാകുന്നില്ല. കൈഫ് കൂട്ടിച്ചേർത്തു.