പുജാരക്കും രോഹിതിനും പരിക്ക്, ഫീൽഡിംഗിന് ഇറങ്ങില്ല

20210905 210540

ഓവൽ ടെസ്റ്റിൽ നാലാം ഇന്നിങ്സിന് ഇന്ത്യ ഇറങ്ങുമ്പോൾ ഫീൽഡിൽ ഇന്ത്യക്ക് ഒപ്പം രോഹിത് ശർമ്മയും പൂജാരയും ഉണ്ടാകില്ല. പരിക്ക് കാരണം രണ്ട് പേരും കളത്തിൽ ഉണ്ടാകില്ല എന്ന് ബി സി സി ഐ അറിയിച്ചു. രോഹിതിന് ഇടം കാൽ മുട്ടിന് ചെറിയ വേദന ഉള്ളതായി താരം ടീമിനെ അറിയിച്ചിരുന്നും രോഹിതിനെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും. പൂജാരക്ക് ബാറ്റ് ചെയ്യുന്നതിനിടയിൽ ഇടത് ആങ്കിളിന് പരിക്കേറ്റിരുന്നു. താരം നാളെയും ഫീൽഡിന് ഇറങ്ങില്ല. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ രോഹിതിനു പൂജാർക്കും ആയിരുന്നു. പൂജാര അർധ സെഞ്ച്വറിയും രോഹിത് സെഞ്ച്വറിയും നേടിയിരുന്നു‌.

Previous articleരണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ, ഇംഗ്ലണ്ടിന് മുന്നിൽ 368 റൺസിന്റെ വിജയലക്ഷ്യം വെച്ച് ഇന്ത്യ
Next articleഗരെത് ബെയ്ല് ഹാട്രിക്കിൽ വെയിൽസിന് ഇഞ്ച്വറി ടൈം വിജയം