ഗരെത് ബെയ്ല് ഹാട്രിക്കിൽ വെയിൽസിന് ഇഞ്ച്വറി ടൈം വിജയം

20210905 213228

ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ വെയിൽസിന് നിർണായക വിജയം. ഇന്ന് ബെലാറസിനെ നേരിട്ട വെയ്ല്സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ക്യാപ്റ്റൻ ഗരെത് ബെയ്ലിന്റെ ഹാട്രിക്ക് ആണ് ആവേശകരമായ വിജയം വെയിൽസിന് നൽകിയത്. അഞ്ചാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ബെയ്ല് തന്നെ വെയിൽസിന് ലീഡ് നൽകി. എന്നാൽ ഹോം ടീം 29ആം മിനുട്ടിലും 30ആം മിനുട്ടിലും ഗോൾ നേടിക്കൊണ്ട് 2-1ന് മുന്നിൽ എത്തി. ലിസകോവിചും സെഡ്കോയും ആയിരുന്നു ബെലാറസിനായി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ വെയിൽസിന് വീണ്ടും പെനാൾട്ടി ലഭിച്ചു. അതും ബെയ്ല് ലക്ഷ്യത്തിൽ എത്തിച്ചു. അവസാനം 93ആം മിനുട്ടിൽ വിജയ ഗോൾ നേടി ബെയ്ല് ഹാട്രിക്കും തികച്ചു. മൂന്ന് മത്സരങ്ങളിൽ 6 പോയിന്റുമായി വെയിൽസ് ഇപ്പോൾ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനത്താണ്. ബെലാറസ് മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്തും നിൽക്കുന്നു.

Previous articleപുജാരക്കും രോഹിതിനും പരിക്ക്, ഫീൽഡിംഗിന് ഇറങ്ങില്ല
Next articleഇംഗ്ലണ്ടിന് മികച്ച തുടക്കം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌