പുജാരയ്ക്ക് ഫിഫ്റ്റി, ഇന്ത്യയുടെ ലീഡ് 250 റൺസ് കടന്നു

Cheteshwarpujara

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ 284 റൺസിന് പുറത്താക്കി 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട തുടക്കം. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 257 റൺസ് ലീഡുമായി 125 റൺസാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ നേടിയത്.

Rishabhpant

ചേതശ്വര്‍ പുജാരയുടെ 50 റൺസും ഋഷഭ് പന്ത് നേടിയ 30 റൺസും നേടിയപ്പോള്‍ നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 50 റൺസാണ് നേടിയത്. വിരാട് കോഹ്‍ലി(20), ഹനുമ വിഹാരി(11), ശുഭ്മന്‍ ഗിൽ(4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ട് ദിവസം അവശേഷിക്കെ ഇംഗ്ലണ്ടിന് ഇന്ത്യയ്ക്ക് ലക്ഷ്യമായി എത്ര നൽകാനാകുമെന്നാണ് ഇനി അറിയേണ്ടത്.