ഒരു ടീമിനും പതിനൊന്ന് പുജാരമാരും ഉണ്ടാകില്ല പതിനൊന്ന് പന്തുമാരുമുണ്ടാകില്ല – വിക്രം റാഥോര്‍

Pantpujara

മികച്ച കമ്മ്യൂണിക്കേഷനാണ് തനിക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ കോച്ച് ചെയ്യാൻ സഹായിക്കുന്നതെന്ന് കരുതുന്നുവെന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. റാഥോര്‍ ബാറ്റിംഗ് കോച്ചായി വന്നതിന് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് ആകെ മാറുന്ന കാഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റിൽ കണ്ടത്. 2019ൽ ആണ് റാഥോര്‍ ബാറ്റിംഗ് കോച്ചായി എത്തുന്നത്. അതിന് ശേഷം രോഹിത്തിനെ ഓപ്പണറാക്കി ടെസ്റ്റിലും ഗില്ലിന്റെ ടോപ് ഓര്‍ഡറിലെ വരും ഋഷഭ് പന്തിന്റെയും ചേതേശ്വര്‍ പുജാരയുടെയും ബാറ്റിംഗ് വിപ്ലവവുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചു.

പുജാരയാണെങ്കിലും പന്താണെങ്കിലും ഓരോ ബാറ്റ്സ്മാനും വ്യത്യസ്തമായ മൈന്‍ഡ് സെറ്റാണെന്നും അവരെ മനസ്സിലാക്കി അവരുമായി പ്രവര്‍ത്തിക്കുകയാണ് താൻ ചെയ്യുന്നതെന്നും വിക്രം റാഥോര്‍ സൂചിപ്പിച്ചു. ഇവര്‍ രണ്ട് പേരും വ്യത്യസ്തമാ യ രണ്ട് ക്രിക്കറ്റ് താരങ്ങളാണെങ്കിലും ഇരുവര്‍ക്കും റൺസ് സ്കോര്‍ ചെയ്യുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും റാഥോര്‍ പറഞ്ഞു.

ഒരു ടീമിനും പതിനൊന്ന് പുജാരമാരോ പതിനൊന്ന് പന്തുമാരോ ഉണ്ടാകില്ല എപ്പോളും ഒരു പന്തും പുജാരയും ഒരുമിച്ച് വന്നാലാവും അത് ഒരു വിന്നിംഗ് കോമ്പിനേഷനാകുക. അതാണ് കോച്ചെന്ന നിലയിൽ താനും മനസ്സിലാക്കിയിട്ടുള്ള കാര്യമെന്നു റാഥോര്‍ അഭിപ്രായപ്പെട്ടു. കളിക്കളത്തിലായാലും പുറത്തായാലും അവരെ അവരായി തന്നെ തുടരാനനുവദിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നും റാഥോര്‍ കൂട്ടിചേര്‍ത്തു.

Previous articleആഡം ഗിൽക്രിസ്റ്റും വിരേന്ദര്‍ സേവാഗും എതിരാളികളിലുണ്ടാക്കിയ അതേ പ്രഭാവം ഋഷഭ് പന്തിനും ഉണ്ട് – ദിനേശ് കാര്‍ത്തിക്
Next article2019 ലോകകപ്പിൽ മികവ് പുലര്‍ത്താനാകാതെ പോയത് തനിക്ക് ടി20 ടീമിലെ സ്ഥാനം നഷ്ടമാക്കി – ദിനേശ് കാര്‍ത്തിക്