വിഹാരിയോ പുജാരയോ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണം – അജിത് അഗാര്‍ക്കര്‍

എഡ്ജ്ബാസ്റ്റണിൽ ജൂലൈ 1ന് ആരംഭിയ്ക്കുന്ന മാറ്റി വെച്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ചേതേശ്വര്‍ പുജാരയോ ഹനുമ വിഹാരിയോ ഓപ്പൺ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് അജിത് അഗാര്‍ക്കര്‍.

രോഹിത്തും ശുഭ്മന്‍ ഗില്ലും ആണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുന്നതെങ്കിലും രോഹിത്തിന് കോവിഡ് ബാധിച്ചതിനാൽ തന്നെ മത്സരത്തിൽ കളിക്കുകയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രോഹിതിന് ബാക്കപ്പ് എന്ന രീതിയിൽ മയാംഗ് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തിയപ്പോള്‍ സന്നാഹ മത്സരത്തിൽ കെഎസ് ഭരത് ലെസ്റ്റര്‍ഷയറിനെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. ഇരുവരും ഓപ്പണിംഗിൽ പരീക്ഷിക്കപ്പെടാവുന്ന താരങ്ങളാണെങ്കിലും താന്‍ കൂടുതൽ പരിചയസമ്പത്തിന് പ്രാധാന്യം നൽകുമെന്ന് അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

കെഎസ് ഭരത് സന്നാഹ മത്സരത്തിൽ വേണ്ടത്ര റൺസ് നേടിയെങ്കിലും ഹനുമ വിഹാരിയോ ചേതേശ്വര്‍ പുജാരയോ ആണ് താന്‍ ഈ ദൗത്യം ഏല്പിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.