ഇംഗ്ലണ്ട് പാക്കിസ്ഥാനിലേക്ക്, ഏഴ് ടി20കള്‍ കളിക്കും

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ സെപ്റ്റംബര്‍ 15നും ഒക്ടോബര്‍ രണ്ടിനും ഇടയ്ക്ക് ഏഴ് ടി20 മത്സരങ്ങളിൽ ഏറ്റുമുട്ടുമെന്ന് സൂചന. 17 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം ആയിരിക്കും ഇത്. കറാച്ചിയും ലാഹോറും ആവും മത്സരത്തിനുള്ള വേദികള്‍.

ഫിക്സ്ച്ചറുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് അറിയുന്നത്. ടി20 ലോകകപ്പിന് മുമ്പുള്ള പാക്കിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും തയ്യാറെടുപ്പുകള്‍ക്കായുള്ള ടൂര്‍ണ്ണമെന്റ് കൂടിയാണ് ഇത്.