ഫോം വീണ്ടെടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സഹായിച്ചുവെന്ന് പൂജാര

തന്റെ ഫോം വീണ്ടെടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത് സഹായിച്ചുവെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. രഞ്ജി ട്രോഫിയിലും കൗണ്ടിയിലും കളിച്ചത് തന്റെ ഫോം വീണ്ടെടുക്കാൻ സഹായിച്ചുവെന്ന് താരം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ പൂജാര തിരിച്ചെത്തിയിരുന്നു. മോശം ഫോമിനെ തുടർന്ന് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ പൂജാരക്ക് അവസരം ലഭിച്ചിരുന്നില്ല.

തുടർന്ന് കൗണ്ടിയിൽ കളിച്ച താരം 5 മത്സരങ്ങളിൽ നിന്ന് 120 റൺസ് ആവറേജോടെ 720 റൺസ് സ്വന്തമാക്കിയിരുന്നു. തുടർന്നാണ് താരത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരതിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. കൗണ്ടിയിൽ സസക്സിന് വേണ്ടിയാണ് പൂജാര കളിച്ചത്. രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്ക് വേണ്ടി മൂന്ന് മത്സരനാണ് കളിച്ച പൂജാര മുംബൈക്കെതിരെ 91 പന്തിൽ 83 റൺസ് എടുത്ത് തന്റെ ഫോം തെളിയിച്ചിരുന്നു.