ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിൽ നിന്ന് ട്രാവിസ് ഹെഡ് പുറത്ത്

Travishead

ശ്രീലങ്കക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ നിന്ന് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ട്രാവിസ് ഹെഡ് പുറത്ത്. നാലാം ഏകദിനത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ശ്രീലങ്ക 3-1 ലീഡ് നേടിയിട്ടുണ്ട്.

ട്രാവിസ് ഹെഡിന്റെ പരിക്ക് ഏകദിന പരമ്പരക്ക് ശേഷം ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടിയാണ്. ജൂൺ 29നാണ് ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മില്ലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാളെ നടക്കുന്ന ഏകദിന മത്സരത്തിൽ ട്രാവിഡ് ഹെഡിനെ കൂടാതെ പരിക്കേറ്റ മിച്ചൽ സ്റ്റാർക്കും കളിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞു.

Previous articleരഞ്ജി ട്രോഫി, മുംബൈയുടെ ആദ്യ ഇന്നിങ്സ് 374ന് അവസാനിച്ചു, മധ്യപ്രദേശിന് നല്ല തുടക്കം
Next articleഫോം വീണ്ടെടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സഹായിച്ചുവെന്ന് പൂജാര