പോഗ്ബയ്ക്ക് ജൂലൈ ആദ്യ വാരം യുവന്റസിൽ മെഡിക്കൽ

Pogba

പോൾ പോഗബയും യുവന്റസും തമ്മിലുള്ള അവസാന ചർച്ചയും ഇന്ന് കഴിഞ്ഞു. പോഗ്ബ യുവന്റസിൽ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചിരിക്കുകയാ‌ണ്. താരം ജൂലൈ ആദ്യ വാരം തന്നെ മെഡിക്കൽ പൂർത്തിയാക്കി ക്ലബിൽ കരാർ ഒപ്പുവെക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട പോൾ പോഗ്ബ യുവന്റസിലേക്ക് പോകാൻ മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത് എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബ നാലു വർഷത്തെ കരാർ യുവന്റസിൽ ഒപ്പുവെക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു.

പോഗ്ബയ്ക്ക് 8 മില്യൺ യൂറോ വേതനമായി നൽകാനും 2 മില്യൺ ബോണസ് ആയി നൽകാനും യുവന്റസ് തയ്യാറായിട്ടുണ്ട്. ഈ കരാർ പോഗ്ബ ഉടൻ അംഗീകരിക്കും. പോഗ്ബക്ക് 10 മില്യൺ യൂറോ ആയിരുന്നു വാർഷിക വേതനമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലഭിച്ചിരുന്നത്.