ക്രിക്കറ്ററെന്ന നിലയില്‍ താന്‍ ആറര വര്‍ഷമായി ലോക്ക്ഡൗണിലാണ് – ശ്രീശാന്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകം കൊറോണ പകരുന്നത് തടയാനായി ശ്രമകരമായ ഒരു ലോക്ക് ഡൗണിലൂടെ കടന്ന് പോകുമ്പോള്‍ ക്രിക്കറ്ററെന്ന നിലയില്‍ താന്‍ കഴിഞ്ഞ ആറര വര്‍ഷമായി ലോക്ക്ഡൗണിലാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎല്‍ 2013നിടെ സ്പോട്ട് ഫിക്സിംഗിന് താരത്തിനെതിരെ ബിസിസിഐ നടപടിയെടുക്കുകയായിരുന്നു. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ബിസിസിഐ നടപടി പിന്നീട് കോടതി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.

ബിസിസിഐ തന്നെ ഗ്രൗണ്ടുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുള്ളതിനാല്‍ തന്നെ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ നല്ല രീതിയില്‍ താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ വീട്ടില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുവാന്‍ താന്‍ ഇതിനാല്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. തന്റെ കഷ്ടപ്പാടുകളില്‍ ഒപ്പം നിന്നത് എന്നും കുടുംബമാണെന്നും താരം വ്യക്തമാക്കി.

കോടതി വിധി പ്രകാരം 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് മടങ്ങി വരാമെന്നാണ് വിധി. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് വൈകുവാനുള്ള സാധ്യതയാണുള്ളത്. വിലക്ക് മാറി ശ്രീശാന്തിനെ ബിസിസിഐ സഹകരിപ്പിക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.