ടൊറീനോയുടെ ഒരു താരത്തിന് കോവിഡ്, സീരി എയിൽ വീണ്ടും പ്രതിസന്ധി

- Advertisement -

സീരി ക്ലബായ ടൊറീനോയുടെ ഒരു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. സീരി എ ക്ലബുകൾക്ക് പരിശീലനം നടത്താൻ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു. പരിശീലനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ടീമിന് നടത്തിയ പരിശോധനയിലാണ് ഒരു താരത്തിൻ കൊറോണ രോഗം സ്ഥിരീകരിച്ചത്. താരത്തിന്റെ പേര് ക്ലബ് വ്യക്തമാക്കിയില്ല.

ആദ്യമായാണ് ടൊറീനോ ക്ലബിൽ ഒരു കൊറോണ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ സാഹചര്യത്തിൽ ക്ലബ് പരിശീലനം പുനരാരംഭിക്കുന്നത് നീട്ടിവെക്കും. ഇത് ഇറ്റലിയിലെ മറ്റു ക്ലബുകളുടെ പരിശീലനത്തിനും തിരിച്ചടിയാകും‌. മറ്റു ടീമുകളുടെ പരിശോധന ഫലം ആശ്രയിച്ചായിരിക്കും ഇനി നടപടികൾ.

Advertisement