ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും

ഇംഗ്ലണ്ടിലേക്ക് ത്രിരാഷ്ട്ര 50 ഓവര്‍ മത്സരം കളിക്കുവാനെത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും. 18 അംഗ സംഘത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പിലെ സൂപ്പര്‍ താരം യശസ്വി ജൈസ്വാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവ പേസര്‍ റാസിക് സലാം ആണ് മറ്റൊരു പ്രധാന നാമം. എന്നാല്‍ ഏഷ്യ കപ്പില്‍ ടീമിനെ നയിച്ച കിംഗ്സ് ഇലവന്‍ താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പ്രഭ്സിമ്രാന്‍ സിംഗിനെ ടീമില്‍ എടുത്തിട്ടില്ല.

ജൂലൈ 21ന് ആരംഭിക്കുന്ന ടൂര്‍ണ്ണെന്റില്‍ ഇംഗ്ലണ്ടിനെ കൂടാതെ ബംഗ്ലാദേശാണ് മറ്റൊരു ടീം.

സ്ക്വാഡ്: പ്രിയം ഗാര്‍ഗ്, യശസ്വി ജൈസ്വാല്‍, താക്കുര്‍ തിലക് വര്‍മ്മ, ദിവ്യാന്‍ഷ് സക്സേന, ശാശ്വത് റാവത്ത്, ധ്രുവ് ചന്ദ്ര ജൂറേല്‍, ശുഭാംഗ് ഹെഗ്ഡേ, രവി ബിഷ്ണോയി, വിദ്യാസാഗര്‍ പാട്ടില്‍, സുശാന്ത് മിശ്ര, റാസിക് സലാം, സമീര്‍ റിസ്വി, പ്രഗ്നേഷ് കാന്‍പില്ലേവാര്‍, കമ്രാന്‍ ഇക്ബാല്‍, പ്രിയേഷ് പട്ടേല്‍, കരണ്‍ ലാല്‍, പുര്‍ണാക് ത്യാഗി, അന്‍ഷുല്‍ കാംബോജ്