കാര്‍ത്തിക്കും പന്തും ടീമിൽ, ഇഷാന്‍ കിഷന് സ്ഥാനമില്ല – റിക്കി പോണ്ടിംഗ്

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിൽ ഇഷാന്‍ കിഷനെക്കാള്‍ താന്‍ ടീമിൽ പരിഗണിക്കുക ദിനേശ് കാര്‍ത്തിക്കിനെയും ഋഷഭ് പന്തിനെയും ആയിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്.

അടുത്തിടെയായി മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ശതകത്തോടെ ഫോമിലേക്ക് ഋഷഭ് പന്തും മടങ്ങിയെത്തി. ഈ ഇരു താരങ്ങളെയും തന്റെ ടീമിലുള്‍പ്പെടുത്തുവാന്‍ താന്‍ ആവുന്നത് ശ്രമിക്കുമെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

ഈ താരങ്ങള്‍ ഫിനിഷര്‍മാരായി ടീമിലുണ്ടെങ്കിൽ ആ ബാറ്റിംഗ് ലൈനപ്പ് ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാകുമെന്നും പോണ്ടിംഗ് പറഞ്ഞു. ഇവരുടെ ഒപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ കൂടിയെത്തുമ്പോള്‍ ഏറ്റവും അപകടകാരികളായ ഫിനിഷര്‍മാര്‍ ഇന്ത്യന്‍ ടീമിൽ തന്നെയാണെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

Comments are closed.