ആഴ്സണൽ യുവതാരം മാഴ്സെലോ ഫ്ലോറസ് ലോണിൽ സ്പെയിനിലേക്ക്

Newsroom

20220721 013355

ആഴ്സണൽ യുവതാരം മാഴ്സെലോ ഫ്ലോറസ് ഇനി സ്പെയിനിൽ കളിക്കും. ഒരു സീസൺ ലോണിൽ മാഴ്സെലോ ഫ്ലോറസ് റയൽ ഒവീഡോയിൽ ചേർന്നതായി ആഴ്സണൽ അറിയിച്ചു. 2019-ൽ ഇപ്‌സ്‌വിച്ച് ടൗണിൽ നിന്നായിരുന്നു ഫ്ലോറസ് ആഴ്സണലിൽ എത്തിയത്.

18കാരൻ കഴിഞ്ഞ സീസണിൽ ആഴ്സണൽ യുവടീമുകൾക്കായി 2021/22 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അദ്ദേഹം യുവടീമുകൾക്കായി 22 മത്സരങ്ങൾ കളിച്ചു. അവിടെ 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിരുന്നു. പ്രീമിയർ ലീഗിലെ ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ ആഴ്സണൽ സീനിയർ ടീമിൽ താരം ഇടം നേടിയിരുന്നു. മെക്സിക്കോ ദേശീയ ടീമിനായി ഫ്ലോറസ് ഇതുവരെ മൂന്ന് തവണ കളിച്ചിട്ടുണ്ട്.