പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത് ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രം

Prasidh Krishna Virat Kohli India

കോവിഡ് പോസിറ്റീവ് ആയ പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത് ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രമെന്ന് അറിയിച്ച് ബിസിസിഐ വക്താവ്. താരത്തിന്റെ ബാക്കപ്പ് താരമായി ഇംഗ്ലണ്ടിലേക്കുള്ള സ്ക്വാഡില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതോടെ താരം ആദ്യം നെഗറ്റീവായ ശേഷം ഫിറ്റ്നെസ്സ് തെളിയിക്കണമെന്നും അതിന് മൂന്നാഴ്ച സമയമുണ്ടെന്നുമാണ് ബിസിസിഐയില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

താരം ബയോ ബബിളില്‍ നിന്ന് പുറത്ത് പോകുന്നത് വരെ കുഴപ്പമില്ലാതെയായിരുന്നുവെന്നും ബാംഗ്ലൂരിലെ വീട്ടിലെത്തിയ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നുമാണ് ബിസിസിഐയുടെയും അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത്. വൃദ്ധിമന്‍ സാഹ ഫിറ്റ്നെസ്സ് തെളിയിക്കേണ്ടത് പോലെ പ്രസിദ്ധ് കൃഷ്ണയും ഇതേ നടപടികളിലൂടെ പോകേണ്ടി വരുമെന്നാണ് ബിസിസിഐയുടെ നിലപാട്.

Previous articleക്വാറന്റീനില്‍ ഇളവ് നേടുവാനാകുമെന്ന വിശ്വാസത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Next articleകിരീട നേട്ടം ഗോളടിച്ച് ആഘോഷിച്ച് ഇന്റർ മിലാൻ