കേരള പ്രീമിയർ ലീഗിൽ ഗോകുലത്തെ ലൂക്ക സോക്കർ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് ആദ്യ പരാജയം. ഇന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക്ക സോക്കർ ആണ് ഗോകുലം കേരള എഫ് സിയെ മുട്ടുകുത്തിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലൂക്ക സോക്കറിന്റെ വിജയം. മത്സരത്തിന്റെ 75ആം മിനുട്ടിൽ അക്മൽ ഷാൻ ആണ് ലൂക്ക സോക്കറിനായി ഗോൾ നേടിയത്.

ലൂക്ക സോക്കറിന്റെ കേരള പ്രീമിയർ ലീഗിലെ ആദ്യ വിജയമാണിത്. ഈ സീസണിൽ കെ പി എല്ലിൽ ആദ്യമായി എത്തിയ ലൂക്കാ സോക്കറിന് ഇത് ചരിത്ര വിജയം കൂടിയാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്ന ഗോകുലം ഇപ്പോഴും ആറു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.

Previous articleപോണ്ടിങ്ങിന്റെ ഈ ദശകത്തിലെ ടീമിനെ കോഹ്ലി നയിക്കും
Next articleഗാംഗുലിയെ വിമർശിച്ച് ഡു പ്ലെസ്സി