അക്തറിന്റെ സ്പെല്‍ അവസാനിക്കുവാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു – പൊള്ളോക്ക്

ഷൊയ്ബ് അക്തറിന്റെ തീപാറും സ്പെല്‍ അവസാനിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ടീം കാത്തിരിക്കുമായിരുന്നുവെന്ന് ഷോണ്‍ പൊള്ളോക്ക്. അക്തര്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദിവസം തീര്‍ത്തും കളിക്കുവാന്‍ ബുദ്ധിമുട്ടുള്ള സ്പെല്ലുകള്‍ പുറത്തെടുത്ത താരം ആയിരുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീം ആശ്വസിക്കാറുണ്ടായിരുന്നുവെന്ന് പൊള്ളോക്ക് വ്യക്തമാക്കി.

മികച്ച ബൗണ്‍സ് സൃഷ്ടിച്ചിരുന്ന അക്തറിന്റെ മറ്റൊരു സവിശേഷത ഇന്‍സ്വിംഗിംഗ് യോര്‍ക്കറുകളായിരുന്നു. കൃത്യമായി പന്തെറിയുവാന്‍ പേര് കേട്ട ഷോണ്‍ പൊള്ളോക്ക് അക്തറിന്റെ പ്രഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറഞ്ഞത് താരത്തിന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് തന്നെ താരങ്ങള്‍ ആശ്വാസം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊള്ളോക്ക് പറഞ്ഞു.

അക്തറിന്റെ ബൗളിംഗ് എത്ര വേഗത്തില്‍ പന്തെറിയണമെന്ന ഒരു മാനദണ്ഡം തന്നെ ക്രിക്കറ്റ് ലോകത്തില്‍ സൃഷ്ടിച്ചുവെന്ന് ഷോണ്‍ പൊള്ളോക്ക് അഭിപ്രായപ്പെട്ടു.

Previous articleലോക്ക് ഡൗൺ നീളുന്നതോടെ ഐ.പി.എല്ലും അനിശ്ചിതമായി നീളും
Next articleലെപ്സിഗിന്റെ യുവ താരം റയൽ മാഡ്രിഡിലേക്ക്