ക്യാപ്റ്റന്‍ പറഞ്ഞു, ഞാനത് ചെയ്തു – ജോണി ബൈര്‍സ്റ്റോ

Jonnybairstow

ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ട് 299 റൺസെന്ന ലക്ഷ്യം ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം 50 ഓവറിലാണ് സ്വന്തമാക്കിയത്. 92 പന്തിൽ 136 റൺസ് നേടിയ ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് പ്രകടനം ആണ് മത്സരത്തിൽ ഇംഗ്ലണ്ടിന് തുണയായത്.

തന്റെ ക്യാപ്റ്റന്‍ തന്നോട് ആവശ്യപ്പെട്ടതാണ് താന്‍ ചെയ്തതെന്നാണ് മത്സര ശേഷം ജോണി ബൈര്‍സ്റ്റോ പറഞ്ഞത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് തന്നോട് ആവശ്യപ്പെട്ടത് പന്തുകള്‍ അതിര്‍ത്തി കടത്തി സ്റ്റാന്‍ഡ്സിലോട്ട് പായിക്കൂ എന്നാണെന്നാണ് ജോണി ബൈര്‍സ്റ്റോ പറഞ്ഞത്.

ഗ്രൗണ്ടിലൂടെ ഷോട്ടുകള്‍ പായിക്കു്നനതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ് സ്റ്റോക്സ് തന്നോട് പറഞ്ഞതെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. 14 ഫോറും 7 സിക്സുമാണ് മത്സരത്തിൽ താരം നേടിയത്.