ഹാന്‍ഡ്സ്കോമ്പ് സിഡ്നിയില്‍ മടങ്ങിയെത്തിയേക്കുമെന്ന് ടിം പെയിന്‍

- Advertisement -

മെല്‍ബേണില്‍ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് സിഡ്നിയില്‍ അവസാന ഇലവനിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് അറിയിച്ച് ക്യാപ്റ്റന്‍ ടിം പെയിന്‍. ആദ്യ രണ്ട് മത്സരങ്ങളിലെയും മോശം ഫോമിനെത്തുടര്‍ന്ന് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സ്ക്വാഡില്‍ നിന്ന് തന്നെ താരം ഒഴിവാക്കപ്പെടുമെന്നാണ് ആദ്യ കരുതിയതെങ്കിലും അതുണ്ടായില്ല.

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമായി സെലക്ടര്‍മാര്‍ സംസാരിച്ചുവെന്നും എന്തെല്ലാം തിരുത്തലുകളാണ് താരത്തിനു വരുത്തേണ്ടതെന്ന് അദ്ദേഹത്തിനു തന്നെ വ്യക്തമായി അറിയാമെന്ന് പറഞ്ഞ ടിം പെയിന്‍ ഓസ്ട്രേലിയന്‍ ടീമിനു ബാറ്റിംഗ് കൊണ്ട് മാത്രമല്ല ഫീല്‍ഡിംഗിനാലും ഹാന്‍ഡ്സ്കോമ്പിന്റെ സേവനം ഏറെ നിര്‍ണ്ണായകമെന്നും പറഞ്ഞു.

ഓസ്ട്രേലിയയ്ക്കായി ഇനിയും ഏറെ മത്സരങ്ങള്‍ കളിയ്ക്കുകയും റണ്‍സ് നേടുകയും ചെയ്യേണ്ട താരമാണ് ഹാന്‍ഡ്സ്കോമ്പ് എന്ന് പറഞ്ഞ ടിം പെയിന്‍ സിഡ്നിയില്‍ സ്പിന്നിനു അനുകൂലമായ പിച്ചുകളില്‍ തീര്‍ച്ചയായും ഹാന്‍ഡ്സ്കോമ്പിനെ പരിഗണിച്ചേക്കുമെന്നും പറഞ്ഞു. സ്പിന്നിനെ നേരിടുന്നതില്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് പീറ്റര്‍ എന്നും ടിം പെയിന്‍ പറഞ്ഞു.

Advertisement