ഓസ്ട്രേലിയ, ന്യൂസിലാണ്ട് പരമ്പരകളുടെ ഫിക്സ്ച്ചറുകള്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

- Advertisement -

പാക്കിസ്ഥാന്റെ യുഎഇയില്‍ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഒക്ടോബര്‍ 7നു ആരംഭിക്കും. ഇന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഫിക്സച്ചറുകള്‍ പുറത്ത് വിട്ടത്. ഓസ്ട്രേലിയയ്ക്കും ന്യൂസിലാണ്ടിനുമെതിരെയുള്ള മത്സര ക്രമമാണ് ഇന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് പുറത്ത് വിട്ടത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയ മൂന്ന് ടി20 മത്സരങ്ങളും പാക്കിസ്ഥാനെതിരെ കളിക്കും.

ന്യൂസിലാണ്ട് പരമ്പര ഒക്ടോബര്‍ 31നു ടി20 പരമ്പരയോടെ തുടങ്ങും. അതിനു ശേഷം മൂന്ന് ഏകദിനങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും പാക്കിസ്ഥാനും ന്യൂസിലാണ്ടും ഏറ്റുമുട്ടും.

Advertisement